താമരശ്ശേരി: സമസ്ത കേരള ജംഇയ്യതുൽ ഉലമ കേന്ദ്ര മുശാവറ അംഗവും സുന്നി മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റും ജാമിഅ മർകസ് സീനിയർ മുദരിസുമായ കെ.കെ. അഹമ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ (80) നിര്യാതനായി. അർബുദരോഗ ബാധയെതുടർന്ന് ചികിത്സയിലായിരുന്നു. താമരശ്ശേരിക്കടുത്ത് കട്ടിപ്പാറ ചെമ്പ്രകുണ്ടയിലായിരുന്നു താമസം. മങ്ങാട് കുറുപ്പനക്കണ്ടി കുഞ്ഞായിൻ കുട്ടി ഹാജിയുടെയും ഇമ്പിച്ചി ആയിശ ഹജ്ജുമ്മയുടെയും മകനാണ്. കൊടുവള്ളിക്കടുത്ത് ചുള്ളിയാട്ടുമുക്ക്, വടകര അടക്കാതെരുവ്, അന്നശ്ശേരി, എളേറ്റിൽ വട്ടോളിക്കടുത്ത കണ്ണിറ്റമാക്കിൽ, കാരന്തൂർ മർകസ് എന്നിവിടങ്ങളിൽ മുദരിസായി സേവനമനുഷ്ഠിച്ചു.
നിലവിൽ സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ്, കേരള മുസ്ലിം ജമാഅത്ത്, മർകസുസ്സഖാഫത്തി സുന്നിയ്യ, സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ തുടങ്ങിയവയുടെ വൈസ് പ്രസിഡന്റ് പദവി വഹിക്കുന്നു. കട്ടിപ്പാറ അൽ ഇഹ്സാൻ സ്ഥാപനങ്ങളുടെ പ്രസിഡന്റാണ്.
ബീഫാത്തിമ ഹജ്ജുമ്മയാണ് ഭാര്യ. മക്കൾ: മുനീറ, ശരീഫ, ഹബീബ, സുമയ്യ, ആബിദ, അബ്ദുറഹ്മാൻ, സഹ്ൽ സഖാഫി. മരുമക്കൾ: മുഹമ്മദ് ബാഖവി, അബ്ദുസമദ്, സലാം ദാരിമി, ശുക്കൂർ, ബശീർ, സൽവ. സഹോദരങ്ങൾ: കെ.കെ. ഹംസ ഹാജി (കൊടുവള്ളി ബ്ലോക്ക് കോൺഗ്രസ് മുൻ പ്രസിഡന്റ്), ഹുസ്സയിൻ ഹാജി, അബ്ദുല്ല, ഉസ്മാൻ, മറിയ, പരേതരായ ഉമ്മർ, അബു ഹാജി, ഫാത്തിമ, ഖദീജ.