വേളം: കാക്കുനിയിലെ ചെറുമണ്ണ്ക്കണ്ടി പിലാക്കൂൽ ഇബ്രാഹിം ഹാജി (66) നിര്യാതനായി. തുലാറ്റുനട ജുമാ മസ്ജിദ് മഹല്ല് വൈസ് പ്രസിഡന്റ്, കാക്കുനി സിദ്ദീഖ് മസ്ജിദ് കമ്മിറ്റി സെക്രട്ടറി, കാക്കുനി മൻഹജു റശാദ് മദ്റസ കമ്മിറ്റി വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: കുഞ്ഞാമി ഹജ്ജുമ്മ. മക്കൾ: സിറാജ്, സാജീർ (ബഹ്റൈൻ), സാജിത, സുമയ്യത്ത്. മരുമക്കൾ: കുറ്റിയിൽ ഷംസുദ്ദീൻ (ഖത്തർ), മണക്കര റാഷിദ് (അബൂദബി), സൗജത്ത് (കല്ലാച്ചി), നാച്ചാണ്ടി നജീറ (കടമേരി). സഹോദരങ്ങൾ: സി.കെ. കുഞ്ഞാലി ഹാജി (കാക്കുനി ശാഖ മുസ് ലിം ലീഗ് ട്രഷറർ), പരേതരായ ചെറുമണ്ണ്ക്കണ്ടി അമ്മത് ഹാജി, മൊയ്തു മറിയം, പാത്തു.