പാലത്ത്: ആറങ്ങാട്ട് വാസുദേവത്തിൽ താമസിക്കും ചങ്ങോരത്ത്മീത്തൽ എ.പി. ബൈജു (48) നിര്യാതനായി. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ ബൂത്ത് പ്രസിഡന്റായി ദീർഘകാലം പ്രവർത്തിച്ചു. നിലവിൽ മണ്ഡലം എക്സിക്യൂട്ടിവ് അംഗമാണ്. കെ.എസ്.ബി.എ പഞ്ചായത്ത് സെക്രട്ടറിയായി പ്രവർത്തിച്ചുവരുകയായിരുന്നു. ഗുഡ് ലക്ക് ബാലവേദി സ്ഥാപക പ്രസിഡന്റാണ്. പരേതനായ ഗോവിന്ദന്റെ മകനാണ്. മാതാവ്: ശ്രീമതി. ഭാര്യ: കാവ്യ. മകൻ: കാർത്തിക്. സഹോദരൻ: എ.പി. ബബീഷ്. സഞ്ചയനം ബുധനാഴ്ച രാവിലെ.