വടകര: സി.പി.ഐ നേതാവും വടകര മുനിസിപ്പൽ മുൻ വൈസ് ചെയർപേഴ്സനുമായിരുന്ന പഴങ്കാവ് ഇന്ദീവരത്തിൽ പി.പി. വിമല ടീച്ചർ (74) നിര്യാതയായി. വടകര കുഞ്ഞാലി മരക്കാർ ഹൈസ്കൂളിൽ അധ്യാപികയായിരുന്നു. ദീർഘകാലം ജില്ലയിൽ കേരള മഹിളാസംഘം സംസ്ഥാന ഭാരവാഹിയായും ദേശീയ കൗൺസിൽ അംഗവുമായിരുന്നു. എയിഡഡ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന വനിത ഫോറം കൺവീനർ, എ.കെ.എസ്.ടി.യു സംസ്ഥാന ഭാരവാഹി, സി.പി.ഐ കോഴിക്കോട് ജില്ല കൗൺസിൽ അംഗം, വടകര മണ്ഡലം കമ്മിറ്റി അംഗം, ലൈബ്രറി കൗൺസിൽ വടകര താലൂക്ക് കൗൺസിൽ അംഗം, പി.ആർ. നമ്പ്യാർ ലൈസിയം വൈ. പ്രസിഡന്റ്, ജില്ല കൗൺസിൽ വില്യാപ്പള്ളി ഡിവിഷൻ അംഗം, 15 വർഷം നഗരസഭ കൗൺസിലർ, മലബാർ ദേവസ്വം ബോർഡ് അംഗം, ശാസ്ത്രസാഹിത്യപരിഷത്തിന്റെയും സർവിസ് പെൻഷനേഴ്സ് കൗൺസിലിന്റെയും നേതാവ് തുടങ്ങിയ മേഖലയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭർത്താവ്: പരേതനായ രാജൻ, മകൻ: പ്രവീൺ കുമാർ (ജനയുഗം). മരുമകൾ: കെ. നിഷ (വടകര മുനി. കൗൺസിലർ). സഹോദരങ്ങൾ: വിജയൻ (റിട്ട. സുബേദാർ), രാജൻ (റിട്ട. ഇൻകം ടാക്സ്), പരേതരായ ബാലൻ, ജയദാസൻ.