പട്ടർനടക്കാവ്: വലിയ പറപ്പൂർ പറപ്പൂതല താമസിക്കുന്ന പ്രമുഖ കർഷകനും വലിയ പറപ്പൂർ പാടശേഖര കമ്മിറ്റി കൺവീനറുമായ കായൽ മഠത്തിൽ മുഹമ്മദ് (കുഞ്ഞുട്ടി ഹാജി-77) നിര്യാതനായി.
മഹല്ല് കമ്മിറ്റി അംഗം, ജാമിഉൽ ഉലൂം മദ്റസ കമ്മിറ്റി, മുസ്ലിം ലീഗ് വാർഡ് കമ്മിറ്റി പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: മക്കിയുമ്മ പുല്ലത്ത്. മക്കൾ: ഫൈസൽ ബാബു (അൽഐൻ), റഹീന, സിംല, പരേതയായ ബുഷ്റ.
മരുമക്കൾ: സൂപ്പി ഹാജി (തോഴനൂർ), അഷ്റഫ്, ഇ.കെ. അസീസ് (ഇരുവരും പല്ലാർ), ഖൈറുന്നീസ (ചെമ്പ്ര). ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് വലിയ പറപ്പൂർ മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.