നാദാപുരം: തൂണേരി ബ്ലോക്ക് ഓഫിസിനു സമീപം പി.എം. കമല (74) നിര്യാതയായി. ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ റിട്ട. പ്രഥമാധ്യാപികയായിരുന്നു. ഭർത്താവ്: ചാത്തു (റിട്ട. പ്രഥമാധ്യാപകൻ, ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ). മക്കൾ: ചാന്ദ്നി (അസി. പ്രഫ. ആർ. ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി കോളജ്, കൊയിലാണ്ടി), കിരൺലാൽ (സീനിയർ മെക്കാനിക്കൽ എൻജിനീയർ, ആസ്ട്രേലിയ). മരുമക്കൾ: ഷിജിത്ത് (ജി.ജി.എച്ച്.എസ്.എസ് കൊയിലാണ്ടി), റിജിഷ (ആസ്ട്രേലിയ). സഹോദരങ്ങൾ: ലീല, രവീന്ദ്രബാബു (ബഹ്റൈൻ), ഭാസ്കരൻ (മിൽമ), വിജയൻ (രവീന്ദ്ര ടീ ഷോപ്, എടോടി വടകര), പി.എം. സന്തോഷ് (കച്ചവടം, എടോടി വടകര), പരേതരായ ബാലൻ (റിട്ട. ടി.ടി.ഐ റെയിൽവേ), കൗസു. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് തൂണേരിയിലെ വീട്ടുവളപ്പിൽ.