പരപ്പനങ്ങാടി: ദീർഘകാലം വിദേശ കപ്പലുകളിൽ എൻജിനീയറായിരുന്ന പ്രയാഗ് റോഡിലെ ചാലിലകത്ത് അബ്ദുൽ ഷുക്കൂർ എന്ന സി.എ. ഷുക്കൂർ (60) നിര്യാതനായി.
മാതാവ്: തിത്തിക്കുട്ടി. ഭാര്യ: മുനീറ (അധ്യാപിക, എസ്.എൻ.എം.എച്ച്.എസ് പരപ്പനങ്ങാടി). മക്കൾ: ആയിശ, അമീൻ (എൻജിനീയറിങ് വിദ്യാർഥി).
സഹോദരങ്ങൾ: സോഫിയ (റിട്ട. അധ്യാപിക), സാലിഹ്, പ്രഫ. ശഫീഖ് (സുല്ലമുസ്സലാം ആർട്സ് ആൻഡ് സയൻസ് കോളജ് അരീക്കോട്), സമിയ (ദുബൈ). ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് പനയത്തിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.