എടക്കര: മകനോടൊപ്പം ബൈക്കില്‍ യാത്രചെയ്യവേ സാരി ചക്രത്തില്‍ കുടുങ്ങി റോഡില്‍ വീണ് മാതാവ് മരിച്ചു. ഉപ്പട പൊട്ടന്‍തരിപ്പ ആക്കളത്തില്‍ രവീന്ദ്രന്റെ ഭാര്യ പത്മിനിയാണ് (57) മരിച്ചത്.
വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെ ആനക്കല്ല് പെട്രോള്‍ പമ്പിനു സമീപത്തായാണ് അപകടം നടന്നത്. രോഗിയായ സഹോദരീഭര്‍ത്താവിനെ കാണാന്‍ മകനോടൊപ്പം പോത്തുകല്ല് പനങ്കയത്തേക്ക് ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം.
സാരി ചക്രത്തില്‍ കുടുങ്ങി റോഡില്‍ വീണ പത്മിനിയുടെ തലക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഉടനെ നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.
മക്കള്‍: രതീഷ്, സജിത, അജിത. മരുമക്കള്‍: രാജേന്ദ്രന് (കോയമ്പത്തൂര്‍), അയ്യപ്പന്.