കണ്ടശ്ശാംകടവ്: പൊതുരംഗത്ത് നിറഞ്ഞുനിന്നിരുന്ന കൂട്ടാല കെ.പി.കെ. അയ്യപ്പൻ (90) നിര്യാതനായി. കാരമുക്ക് സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ്, കോൺഗ്രസ് മണലൂർ മണ്ഡലം പ്രസിഡൻറ്, ഡി.സി.സി അംഗം എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്.
വി.എം. സുധീരൻ മണലൂർ നിയമസഭ മണ്ഡലത്തിൽ മത്സരിച്ചപ്പോൾ അദ്ദേഹത്തിനുവേണ്ടി മുൻനിരയിൽനിന്ന് പ്രവർത്തിച്ചു. പ്രവർത്തനത്തിനിടയിൽ കത്തിക്കുത്തേറ്റെങ്കിലും രക്ഷപ്പെട്ടിരുന്നു.
ഭാര്യ: പത്മാവതി. മക്കൾ: പ്രിയ, സ്മിത, ബിസ്മിൽ. മരുമക്കൾ: രാജേഷ്, പ്രദീപ്, ലിൻഡ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന്.