ഇരിങ്ങാലക്കുട: ചലച്ചിത്രസംവിധായകനും റിട്ട. ഹെഡ്മാസ്റ്ററും തിയറ്റർ ഉടമയുമായ തുമ്പൂർ കവുങ്ങൻപുള്ളി സുബ്രഹ്മണ്യന്റെ മകൻ ഗോപിനാഥൻ ( അശ്വതി ഗോപിനാഥ് -67) നിര്യാതനായി.
1995ൽ പുറത്തിറങ്ങിയ ‘തിരുമനസ്സ്’ ചിത്രത്തിന്റെ സംവിധായകനാണ് . മൂന്ന് ചിത്രങ്ങളിൽ സംവിധായകൻ കമലിന്റെ അസിസ്റ്റൻറായി പ്രവർത്തിച്ചിട്ടുണ്ട്. 90കളിൽ നിരവധി പരസ്യചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. കൊല്ലം ജി മാക്സ് തിയറ്റർ ഗ്രൂപ്പുകളുടെ ഉടമയാണ്. തുമ്പൂർ റൂറൽ ഹൈസ്കൂളിൽനിന്ന് പ്രധാനാധ്യാപകനായിട്ടാണ് വിരമിച്ചത്.
ഭാര്യ: അജിത. മക്കള്: ഡോ. അശ്വതി, നീതി ഘോഷ്. മരുമകന്: ഡോ. സരിൻ.