ചാലക്കുടി: ചാലക്കുടി നഗരസഭ കൗൺസിലർ തോമസ് മാളിയേക്കൽ (60)നിര്യാതനായി. കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻറും സംസ്കാര സാഹിതി നിയോജക മണ്ഡലം സെക്രട്ടറിയും കെ.പി.സി.സി വിചാർ വിഭാഗ് നിയോജക മണ്ഡലം വൈസ് ചെയർമാനും ഓട്ടോറിക്ഷ തൊഴിലാളി യൂനിയൻ (ഐ.എൻ.ടി.യു.സി) യൂനിറ്റ് പ്രസിഡൻറുമാണ്. നോർത്ത് ചാലക്കുടി സെൻറ് ജോസഫ്സ് പള്ളി പ്രതിനിധി സഭാംഗമാണ്.
നേരത്തേ ഓട്ടോറിക്ഷ ഡ്രൈവറും നാടകനടനും ശബ്ദ കലാകാരനുമായിരുന്നു. നോർത്ത് ചാലക്കുടി മാളിയേക്കൽ ആൻറണിയുടെയും ത്രേസ്യയുടെയും മകനാണ്.
40 വർഷമായി പൊതുപ്രവർത്തകനായ തോമസ് 2020ലാണ് ആദ്യമായി ചാലക്കുടി നഗരസഭയിൽ ജനപ്രതിനിധിയായത്. മൃതദേഹം തിങ്കളാഴ്ച 9.30ന് കോൺഗ്രസ് ഓഫിസിലും 10.30ന് നഗരസഭ ഓഫിസിലും പൊതുദർശനത്തിന് വെക്കും.
സംസ്കാരം തിങ്കളാഴ്ച നാലിന് നോർത്ത് ചാലക്കുടി സെൻറ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷൈനി. മക്കൾ: ഡീൻ മരിയ, ആന്റോ ക്രിസ്റ്റിൻ (ഇരുവരും നഴ്സിങ് വിദ്യാർഥികൾ).