പന്നിത്തടം: ചിറമനേങ്ങാട് സ്വദേശിയായ യുവാവിനെ തൃശൂരിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചിറമനേങ്ങാട് കക്കാട്ടുപാറ പൂതോട്ട് വീട്ടിൽ വിജയന്റെ മകൻ സുബീഷ് (33) ആണ് മരിച്ചത്. ഇലക്ട്രീഷ്യനാണ്.
തൃശൂരിൽ ജോലി ചെയ്യുന്ന കമ്പനിയിലെ താമസസ്ഥലത്താണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മാതാവ്: ശാരദ. സഹോദരങ്ങൾ: സുധീഷ്, സുബിത.