തൃപ്രയാർ: ബൈക്കിൽ ജോലിക്കു പോകവേ ഹോട്ടൽ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. നാട്ടിക ഫിഷറീസ് സ്കൂളിനു സമീപം താമസിക്കുന്ന കുറുമ്പേപ്പാടത്ത് ഉണ്ണികൃഷ്ണനാണ് (66) മരിച്ചത്.
ചൊവ്വാഴ്ച പുലർച്ചെ വലപ്പാട് ബീച്ചിനടുത്ത് തീരദേശ റോഡിലെ കോടൻവളവിൽവെച്ചാണ് സംഭവം. വലപ്പാട് ബീച്ചിലുള്ള ഒരു ഹോട്ടലിലെ തൊഴിലാളിയാണ്. ബൈക്കിൽ വീട്ടിൽനിന്ന് പുറപ്പെട്ട ഇദ്ദേഹത്തെ മത്സ്യത്തൊഴിലാളികളാണ് റോഡിൽ അവശനിലയിൽ കണ്ടത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വലപ്പാട് പൊലീസ് നടപടികൾ സ്വീകരിച്ചു.