കോളയാട്: എടയാർ കണ്ണിപ്പ ഇല്ലത്തെ സുഭദ്ര അന്തർജനം (കമലാക്ഷി -94) നിര്യാതയായി. എടയാർ ശിവ വിഷ്ണു ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികളിൽ മുതിർന്ന അംഗമായിരുന്നു. പരേതനായ കണ്ണിപ്പ ഇല്ലത്തെ വാസുദേവൻ നമ്പൂതിരിയുടെയും ദേവകി അന്തർജനത്തിന്റെയും മകളാണ്. സഹോദരങ്ങൾ: കണ്ണിപ്പ ഇല്ലത്ത് നാരായണൻ നമ്പൂതിരി, വാസുദേവൻ നമ്പൂതിരി, പരേതരായ കൃഷ്ണൻ നമ്പൂതിരി, ഉമാദേവി അന്തർജനം, കേശവൻ നമ്പൂതിരി.