മങ്കട: വടക്കാങ്ങരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വടക്കാങ്ങര പള്ളിപ്പടിക്കു സമീപം ബുധനാഴ്ച രാവിലെ നടന്ന അപകടത്തിലാണ് ഒതുക്കുങ്ങൽ ഒറുവിൽ അബുവിന്റെ മകൻ ഷംസീദ് (38) മരിച്ചത്. അപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അപകടം നടക്കുമ്പോൾ ബൈക്കിൽ മൂന്നുവയസ്സായ കുട്ടിയും കൂടെ ഉണ്ടായിരുന്നു. കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. ഭാര്യ: ഹന്നത്ത് (തെണ്ടാത്ത്). മക്കൾ: ഫാത്തിമ സിയ, ഐഷ ഹാദിയ, മുഹമ്മദ് ഇസാൻ, ദുആ മറിയം.