കോഴിക്കോട്: കിൽസിങ്ങാന്റകം അബൂബക്കർ സിദ്ദീഖ് (62) വേങ്ങരിലെ സി.ബി.വി ഹൗസിൽ നിര്യാതനായി. വലിയങ്ങാടി ചുങ്കത്ത് ട്രേഡേർസിലെ സ്റ്റാഫാണ്. പരേതരായ ആലി ഹസ്സൻ മരക്കാരകം അഹമ്മദ് കോയയുടെയും കിൽസിങ്ങാന്റകം ഖദീശബിയുടെയും (കച്ചിബി) മകനാണ്. ഭാര്യ: സി.ബി.വി. ഖദീജ (നടുവട്ടം). മക്കൾ: സി.ബി.വി. ആയിഷ ഹംന, ഹിബ, ഹിന ഖദീജ. മരുമക്കൾ: ചെമ്പയിൽ ആദിൽ അലി (പെയ്സ് ഗ്രൂപ്), അറക്കൽ ഇർഫാൻ (സൗദി). സഹോദരിമാർ: കെ. സഫിയ, ഹലീമ, ആയിഷ, ഖമറുന്നീസ (സൗദി).