പെരിന്തൽമണ്ണ: ശാന്തിനഗറിലെ തൃക്കഴിപ്പുറത്ത് മനയ്ക്കൽ ടി.ജി. നമ്പൂതിരി മാസ്റ്റർ (98) നിര്യാതനായി. പാതായ്ക്കര എ.എം.യു.പി സ്കൂൾ അധ്യാപകനായിരുന്നു. നാടക അഭിനേതാവ്, കായികപ്രേമി, അധ്യാപക സംഘടന പ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. പട്ടാമ്പി കണ്ണനൂർ ആണ് സ്വദേശം.
ഭാര്യ: പരേതയായ ഉമാദേവി ടീച്ചർ. മക്കൾ: പ്രകാശ് (കോയമ്പത്തൂർ ഇൻകം ടാക്സ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ), കവിത (റിട്ട. അധ്യാപിക), പ്രശാന്ത് (മാണിക്കപ്പറമ്പ് ഹൈസ്കൂൾ അധ്യാപകൻ). മരുമക്കൾ: കവിത (വടക്കില്ലത്ത് മന), ശശികുമാർ (കല്ലൂർ മന), ജിഷ (അഷ്ടത്ത് മന). സഹോദരങ്ങൾ: പരമേശ്വരൻ നമ്പൂതിരി (റിട്ട. ഫോറസ്റ്റ് റേഞ്ച് ഓഫിസർ), ലീല (പാലേലി), നമ്പ്യാത്തൻ നമ്പൂതിരി (റിട്ട. അധ്യാപകൻ), ഉമാദേവി (തേവർകാട്), ടി. രാമൻ, ആര്യൻ ടി. കണ്ണനൂർ, കൃഷ്ണൻ നമ്പൂതിരി (ആറ്റൂർ), പാർവതി (പാണ്ടത്ത് മന), സാവിത്രി (ചെറുമുക്ക് മന), ദേവകി (പാറയിൽ മന), ശ്രീദേവി (ഒരുവന്നൂർ പാഴൂർ മന), പരേതരായ നാരായണൻ നമ്പൂതിരി, വാസുദേവൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 8.30ന് ശാന്തിനഗറിലെ വീട്ടുവളപ്പിൽ.