പാനൂർ: അരനൂറ്റാണ്ടിലേറെ കാലം ചെണ്ടയാട് മാവിലേരി ഇർശാദു സിബിയാൻ മദ്റസ അധ്യാപകനായും മാവിലേരി പള്ളി മുഅദ്ദിനായും പ്രവർത്തിച്ച ബാപ്പാരിതാഴെ കുനിയിൽ അഹമ്മദ് മുസ്ലിയാർ (ബി.ടി.കെ ഉസ്താദ് -86) നിര്യാതനായി. സമസസ്തയുടെയും മുസ്ലിം ലീഗിന്റെയും സജീവ പ്രവർത്തകനായിരുന്നു. പരേതനായ അബ്ദുല്ല സീതിയുടെയും കദീശയുടെയും മകനാണ്. ഭാര്യ: കുഞ്ഞാമി. മക്കൾ: മൂസ, ആയിഷ, ഗഫൂർ, പരേതനായ അബ്ദുല്ല. മരുമക്കൾ: അബ്ദുൽകരീം, സുബൈദ, ജലീല, മുഹ്സിന.