ആയഞ്ചേരി: പണ്ഡിതനും കാമിച്ചേരി ജുമാമസ്ജിദ് ഉപദേശക സമിതി അംഗവും ഹയാത്തുൽ ഇസ്ലാം സെക്കൻഡറി മദ്റസ കാമിച്ചേരി മുൻ അധ്യാപകനുമായ പുതിയെടുത്ത് കുരുട്ടി കുഞ്ഞമ്മത് മുസ്ലിയാർ (92) നിര്യാതനായി. ഭാര്യ: പാത്തു കുരുട്ടി.
മക്കൾ: കുരുട്ടി മൊയ്തു ഹാജി (ബഹ്റൈൻ കാമിച്ചേരി മഹല്ല് കമ്മിറ്റി പ്രസിഡന്റ്), റിയാസ് (ബഹ്റൈൻ), ഗഫൂർ (ഖത്തർ), ജമീല, നസീമ ഒതയോത്ത് മീത്തൽ (ആയഞ്ചേരി). മരുമക്കൾ: കടുങ്ങാണ്ടി ഹമീദ്, ഒ.എം. മുഹമ്മദലി ഒതയോത്ത് (ആയഞ്ചേരി), ഹാജറ (മംഗലാട്), ഷംസീറ (എടച്ചേരി), സമീറ (വള്ള്യാട്). സഹോദരങ്ങൾ: ആയിശ, ഖദീജ, ബിയ്യാത്തു, പാത്തു.