നാദാപുരം: കല്ലാച്ചി ഗവ. യു.പി സ്കൂൾ റിട്ട. പ്രധാനാധ്യാപിക പൂമാലവീട്ടിൽ ജാനകി (95) നിര്യാതയായി. ഭർത്താവ്: പരേതനായ നെല്ലിവീട്ടിൽ കരുണാകരൻ നായർ. മക്കൾ: പി.വി. ധനലക്ഷ്മി (മട്ടന്നൂർ നഗരസഭ മുൻ കൗൺസിലർ, മഹിള കോൺഗ്രസ് കണ്ണൂർ ജില്ല വൈസ് പ്രസിഡന്റ്), പി.വി. ജയലക്ഷ്മി (റിട്ട. അധ്യാപിക കുറ്റിപ്പുറം എ.എൽ.പി സ്കൂൾ, നാദാപുരം ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസി.).
മരുമക്കൾ: കെ.എം. മോഹൻദാസ് (റിട്ട. അധ്യാപകൻ ക്രസന്റ് ഹൈസ്കൂൾ വാണിമേൽ), പരേതനായ കെ.വി. ബാലകൃഷ്ണൻ. സഹോദരങ്ങൾ: തങ്കമണി, പത്മം, പ്രേമം, പരേതയായ രാധ.