കാസർകോട്: മുൻ എം.എൽ.എ പരേതനായ ടി.എ. ഇബ്രാഹിമിന്റെ മകൻ തളങ്കര കണ്ടത്തിൽ അബ്ദുൽ ഖാദർ (72) നിര്യാതനായി. കാസർകോട് നഗരത്തിൽ വ്യാപാരരംഗത്ത് പ്രവർത്തിച്ചിരുന്നു. ടി.എ. അഹമ്മദ് ആൻഡ് ബ്രദേഴ്സ് എന്ന സ്ഥാപനത്തിലൂടെ ചായപ്പൊടി, മണ്ണെണ്ണ തുടങ്ങിയവയുടെ മൊത്ത വ്യാപാരിയായിരുന്നു. ഭാര്യ: ആയിഷ. മക്കൾ: ഖലീൽ, ഇർഷാദ്, ഷബീർ. മരുമക്കൾ: സുഹ്റ, മൈമൂന, റാഷിദ. സഹോദരങ്ങൾ: ടി.ഇ. യൂസഫ്, ടി.ഇ. അൻവർ, പരേതരായ ടി.ഇ. മുഹമ്മദ് കുഞ്ഞ്, ടി.ഇ. അബ്ദുല്ല (മുൻ കാസർകോട് നഗരസഭ ചെയർമാൻ), ബീഫാത്തിമ, ആയിഷ, റുഖിയ.