കാഞ്ഞങ്ങാട്: ആദ്യകാല കോൺഗ്രസ് നേതാവും മുൻ നഗരസഭ കൗൺസിലറുമായ കാഞ്ഞങ്ങാട് സൗത്തിലെ രാഘവൻ കണ്ണംപാത്തി (81) നിര്യാതനായി. 1990 മുതൽ 96 വരെ നഗരസഭ കൗൺസിലറായിരുന്നു. ഭാര്യ: തങ്കമണി. മക്കൾ: റിജേഷ്, അരുൺപ്രസാദ്, ബാവേഷ്, പരേതനായ ശ്രീനാഥ്.