നീലേശ്വരം: സി.പി.എം കരിന്തളം വെസ്റ്റ് മുൻ ലോക്കൽ സെക്രട്ടറി പുതുക്കുന്നിലെ വി. സുധാകരൻ (75) നിര്യാതനായി. കിനാനൂർ സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ്, കർഷക സംഘം ജില്ല കമ്മിറ്റിയംഗം, നീലേശ്വരം ഏരിയ പ്രസിഡന്റ്, പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ, കിനാനൂർ-കരിന്തളം പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. പരേതരായ പട്ടേൻ കുഞ്ഞമ്പു നായരുടെയും വേങ്ങയിൽ ശ്രീദേവി അമ്മയുടെയും മകനാണ്. ഭാര്യ: വിജയകുമാരി. മക്കൾ: ശ്രീകല, ശ്രീജിത്ത് (കാസർകോട് ജനറൽ ആശുപത്രി ജീവനക്കാരൻ). മരുമക്കൾ: പ്രദീപൻ (സി.പി.എം അടമ്പിൽ ബ്രാഞ്ച് സെക്രട്ടറി ആലയി), ഗീതു (ചാമക്കുഴി). സഹോദരങ്ങൾ: തങ്കമണി, രാജഗോപാൽ, ജനാർദനൻ, മാധവി, പരേതരായ കുഞ്ഞി പാർവതി, രുക്മിണി, ബാലകൃഷ്ണൻ, കുഞ്ഞമ്പു നായർ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് പുതുക്കുന്നിലെ വീട്ടുവളപ്പിൽ.