തൃക്കരിപ്പൂർ: കാഞ്ഞങ്ങാട് ജില്ല വിദ്യാഭ്യാസ ഓഫിസറുടെ പി.എയായി വിരമിച്ച തലിച്ചാലത്തെ എം.പി. വേണുഗോപാലൻ (68) നിര്യാതനായി.
പരേതരായ വി. ശങ്കരൻ നായരുടെയും എം.പി. നാരായണി അമ്മയുടെയും മകനാണ്. ദീർഘകാലം കാസർകോട് ജില്ല വിദ്യാഭ്യാസ ഓഫിസ്, ജില്ല പഞ്ചായത്ത്, വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫിസ് സൂപ്രണ്ട്, ഹോസ്ദുർഗ് എ.ഇ.ഒ സീനിയർ സൂപ്രണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട്ട് എംപവർ കൺസൾട്ടന്റ്സ് എന്ന സ്ഥാപനം നടത്തിവരുകയായിരുന്നു.
ഭാര്യ: സുഷമ പലേരി (റിട്ട. മാനേജർ, കേരള ബാങ്ക്). മക്കൾ: ഡോ. അപർണ പലേരി, വിഷ്ണുപ്രസാദ്. മരുമകൻ: ഡോ. സനൂപ്. സഹോദരങ്ങൾ: രമാദേവി, രാധാകൃഷ്ണൻ, ജയചന്ദ്രൻ, ജയശ്രീ, പരേതനായ മുരളീധരൻ. സംസ്കാരം വ്യാഴാഴ്ച ഉച്ചയോടെ പൂച്ചക്കാട്ടെ തറവാട് വീട്ടുവളപ്പിൽ.