പരവനടുക്കം: കൈന്താറിൽ താമസിക്കുന്ന അഞ്ച് പതിറ്റാണ്ടിലേറെയായി ആലിയ അറബിക് കോളജ് അധ്യാപകനായിരുന്ന പരവനടുക്കം കെ.എം. ഹൈദർ ഉസ്താദ് (78) നിര്യാതനായി. ജമാഅത്തെ ഇസ്ലാമി ഹിന്ദ് പ്രവർത്തകനാണ്.
പരേതരായ ഹസനബ്ബയുടെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: ഉമ്മുസൽമ. മക്കൾ: മുഹമ്മദ് ഹസ്സൻ സാലിഖ്, മുഹമ്മദ് മുനീബ് (സുഡാൻ), മുഹമ്മദ് കമാൽ (അൽഐൻ), മുഹമ്മദ് മുബീൻ (മാനേജർ, സുൽത്താൻ ഗോൾഡ് കാസർകോട്), ഉമ്മു ഹബീബ (ടൈലറിങ് ആൻഡ് ഗാർമെന്റ് വർക്കേഴ്സ് യൂനിയൻ (എഫ്.ഐ.ടി.യു) ജില്ല ജനറൽ സെക്രട്ടറി), ഉമ്മു ഹസീന, ഉമ്മു ഹനീന, ഉമ്മു ഹനീസ.
മരുമക്കൾ: താജുദ്ദീൻ കുമ്പള (കെ.എസ്.ഇ.ബി, ജീവനക്കാരൻ കുമ്പള), മുഷ്താഖ്, അബ്ദുൽ ജലീൽ (കെയർവെൽ ആശുപത്രി ജീവനക്കാരൻ), അബ്ദുൽ റഹ്മാൻ ചെമ്പിരിക്ക, മറിയം ജമീല, റഹ്മത്ത്, ഫംസീന, മിഷാല. സഹോദരങ്ങൾ: ആയിഷ, ഉമറുൽ ഫാറൂഖ്, സാദിഖ്, മുസമ്മിൽ, യാസിർ, സാജിദ, സാബിറ, സാഹിറ, ഷാക്കീറ, നാസിറ, പരേതരായ റുഖിയ, ഉസ്മാൻ.