നീലേശ്വരം: റിട്ട. പ്രധാനാധ്യാപകൻ ചാത്തമത്തെ ടി.വി. അമ്പൂട്ടി (89) നിര്യാതനായി. കൊയാമ്പുറം പരിത്തിക്കാമുറി എ.എൽ.പി സ്കൂൾ, പിലിക്കോട് യു.പി സ്കൂൾ, കയ്യൂർ ചെറിയാക്കര എൽ.പി സ്കൂൾ, പേരോൽ ഗവ. എൽ.പി സ്കൂൾ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. നീലേശ്വരം നഗരസഭ ക്ഷേമകാര്യ സമിതി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, സി.പി.എം മുൻ പേരോൽ ലോക്കൽ കമ്മിറ്റി അംഗം, കർഷക സംഘം, പെൻഷനേഴ്സ് യൂനിയൻ, അധ്യാപക സംഘടനയുടെ ഭാരവാഹി എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഭാര്യ: മാധവി. മക്കൾ: വേണു, വത്സല, വസുമതി. മരുമക്കൾ: രാമചന്ദ്രൻ, രത്നാകരൻ, കൈരളി. സഹോദരങ്ങൾ: പരേതരായ കുഞ്ഞിപ്പെണ്ണ്, നാരായണി, അമ്പാടി.