കാഞ്ഞങ്ങാട്: സി.പി.എം നേതാവായിരുന്ന അജാനൂർ കടപ്പുറത്തെ എ.ജി. നാരായണൻ (98) നിര്യാതനായി. അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളി യൂനിയൻ സി.ഐ.ടി.യു അവിഭക്ത കണ്ണൂർ ജില്ല കമ്മിറ്റി അംഗം, സി.പി.എം അവിഭക്ത അജാനൂർ ലോക്കൽ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: ശാന്ത. മക്കൾ: കോമള, രാമകൃഷ്ണൻ, ലത, പ്രസന്ന. മരുമക്കൾ: പവിത്രൻ, രവി, അശോകൻ, ബീന.