പാനൂർ: എലാങ്കോട് പാറേത്ത് പത്മനാഭൻ മാസ്റ്റർ (78) നിര്യാതനായി. തലശ്ശേരി ഗവ. എൽ.പി സ്കൂൾ റിട്ട. പ്രഥമാധ്യാപകനും കേരള സീനിയർ സിറ്റിസൺസ് ഫോറം പാനൂർ യൂനിറ്റ് സെക്രട്ടറിയും ജില്ല കമ്മിറ്റി അംഗവുമായിരുന്നു. പിതാവ്: പരേതനായ കോന്തേമ്പത്ത് ഗോപാലക്കുറുപ്പ്. മാതാവ്: പാർവതി അമ്മ. ഭാര്യ: നിർമല (തലശ്ശേരി ചാലിൽ സെന്റ് പീറ്റേഴ്സ് യു.പി സ്കൂൾ റിട്ട. പ്രഥമാധ്യാപിക). മക്കൾ: അരുൺ പത്മനാഭൻ (ബംഗളൂരു), അപർണ (ഫാർമസിസ്റ്റ്). മരുമക്കൾ: ജലീഷ് ബാബു (അധ്യാപകൻ വീരഞ്ചേരി യു.പി സ്കൂൾ), രശ്മി (അധ്യാപിക ബംഗളൂരു). സഹോദരങ്ങൾ: ശശിധരൻ (ബംഗളൂരു), കാർത്യായനി (മുംബൈ), കമല (പയ്യന്നൂർ), പരേതരായ ബാലകൃഷ്ണൻ നമ്പ്യാർ (റിട്ട. ആർമി), ദാമോദരൻ നമ്പ്യാർ, ദേവകിയമ്മ, ജാനകി (റിട്ട. പ്രഥമാധ്യാപിക, അണിയാരം സൗത്ത് എൽ.പി സ്കൂൾ), വസന്ത, വത്സല (റിട്ട. അധ്യാപിക തൈയുള്ളതിൽ എം.എൽ.പി സ്കൂൾ പുല്ലൂക്കര). സംസ്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ.