മട്ടന്നൂർ: കയനിയിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻകാല മട്ടന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റുമായ കരിമ്പിലേരി രാഘവൻ (80) നിര്യാതനായി. ഭാര്യമാർ: കല്യാണി, പരേതയായ മാധവി. മക്കൾ: എം.കെ. പുരുഷോത്തമൻ, എം.കെ. രാധാകൃഷ്ണൻ, എം.കെ. രാജീവൻ (സബ് രജിസ്ട്രാർ ഓഫിസ്, പേരാവൂർ), ഷീജ, രാജേഷ്. മരുമക്കൾ: സവിത (പാലയോട്), പ്രീജ (അണ്ടല്ലൂർ), പ്രകാശൻ (കുന്നരു). സഹോദരൻ: പരേതനായ കരിമ്പിലേരി കുമാരൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് പൊറോറ നിദ്രാലയത്തിൽ.