മങ്കട: പുളിക്കൽപറമ്പ് പറച്ചിക്കോട്ടിൽ അബ്ദുല്ല മാസ്റ്ററുടെയും കദിയക്കുട്ടിയുടെയും മകൻ ബഷീർ അഹമ്മദ് ഹാജി (73) നിര്യാതനായി. എച്ച്.ആർ.സി.സി ദേശീയ ചെയർമാൻ, നാളികേര ഫെഡറേഷൻ പ്രസിഡന്റ്, നാഷനലിസ്റ്റ് കിസാൻ സഭ ജില്ല സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
ഭാര്യ: ജമീല. മക്കൾ: നസീല, അജ്മൽ ബാബു (റിയാദ്), ഷീബ. മരുമക്കൾ: അബ്ദുൽ മജീദ് (പരിയാപുരം), റജീന (കോഡൂർ), സലീം (തിരൂർക്കാട്). സഹോദരങ്ങൾ: അബ്ദുല്ലത്തീഫ്, അബ്ബാസ് അലി, അബ്ദുസ്സമദ് (മങ്കട ട്രോമ കെയർ രക്ഷാധികാരി), സലീമ, ഷരീഫ, മുനീറ, ഫാത്തിമ സുഹ്റ.
ഖബറടക്കം ഞായറാഴ്ച രാവിലെ 12.30ന് പുളിക്കൽപറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.