തൃക്കരിപ്പൂർ: പരേതനായ എം.ടി.പി. മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ തങ്കയം എ.എൽ.പി സ്കൂളിന് സമീപത്തെ കവ്വായിക്കാരത്തി കുഞ്ഞാമിന ഹജ്ജുമ്മ (80) നിര്യാതയായി. പരേതരായ പി.പി. അബ്ദുൽ ഖാദറിന്റെയും കെ. സൈനബയുടെയും മകളാണ്. മക്കൾ: അബ്ദുൽ ഖാദർ ഹാജി, മഹമൂദ് (ദുബൈ), സുലൈഖ. മരുമക്കൾ: ഫൗസിയ (എടച്ചാക്കൈ), സമീറ (കൊറ്റി), ഇബ്രാഹിം മെട്ടമ്മൽ (ദുബൈ). സഹോദരങ്ങൾ: ബീഫാത്തിമ ഹജ്ജുമ്മ, ഹലീമ (ഇരുവരും ചൊവ്വേരി), ഖദീജ, സഫിയ ഹജ്ജുമ്മ, പരേതരായ മുഹമ്മദ് കുഞ്ഞി ഹാജി, അബൂബക്കർ, അബ്ദുറഹ്മാൻ.