മട്ടന്നൂർ: പ്രമുഖ തെയ്യം കലാകാരൻ കീഴല്ലൂരിലെ എൻ.കെ. ചിണ്ടപ്പെരുവണ്ണാൻ (90) നിര്യാതനായി. നുച്ച്യാട് ചീയ്യഞ്ചേരി ക്ഷേത്രം, പരീക്കളം കോടാറമ്പ് മുച്ചിലോട്ട് കാവ്, വയത്തൂർ കാലിയാർ ക്ഷേത്രം എന്നിവിടങ്ങളിലെ പ്രധാന തെയ്യം കലാകാരനാണ്. നുച്യാട് ചീയ്യഞ്ചേരി ക്ഷേത്രം വക പട്ടും വളയും നൽകി ആദരിച്ചിട്ടുണ്ട്. നുച്യാട് മുണ്ടാന്നൂർ സ്വദേശിയാണ്. തെയ്യം കലാകാരൻ കുഞ്ഞാങ്കുട്ടിയുടെയും പൈതലിന്റെയും മകനാണ്. ഭാര്യ: ദേവകി. മക്കൾ: പീതാംബരൻ (തെയ്യം കലാകാരൻ), ശ്യാമള, പരേതയായ ശാന്തിനി. മരുമക്കൾ: കൃഷ്ണൻ (പാവന്നൂർ), പ്രവീണ (കൂട്ടുമുഖം), പരേതനായ ശശീന്ദ്രൻ.