കടമ്പൂർ: ഹയർ സെക്കൻഡറി സ്കൂളിന് സമീപം കോയച്ചാത്തോത്ത് സുജാത (65) നിര്യാതയായി. പൊതുമരാമത്ത് വകുപ്പിൽ ഉദ്യോഗസ്ഥയായിരുന്നു. പരേതനായ പാറയിൽ ചാത്തു നായരുടെയും പുത്തലത്ത് നാണി അമ്മയുടെയും മകളാണ്. സഹോദരങ്ങൾ: രമ, പ്രമോദ് (ബഹ്റൈൻ), പ്രസീത (പൊടിക്കുണ്ട്), പരേതനായ ചന്ദ്രൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് പയ്യാമ്പലത്ത്.