ഏ.ആർ നഗർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. പുകയൂർ ഇറമ്പത്തിൽ നൂറുദ്ദീന്റെ മകൻ മുഹമ്മദ് ജാബിർ ഹസനിയാണ് (25) മരിച്ചത്. ഊരകം കോട്ടുമല വഴി രാത്രി സുഹൃത്തിനോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ നിയന്ത്രണം വിട്ട് പുഴുയോരത്തെ താഴ്ചയിലേക്ക് മറിഞ്ഞായിരുന്നു അപകടം.
ഉടൻ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും തുടർചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളജിലും എത്തിച്ചു. ഇതിനിടെയാണ് തിങ്കളാഴ്ച രാവിലെ മരിച്ചത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം പുകയൂർ പൊറ്റാണിൽ ജുമാമസ്ജിദിൽ ഖബർസ്ഥാനിൽ മറവ് ചെയ്തു. കൂടെയുണ്ടായിരുന്ന സുഹൃത്ത് പരിക്കുകളോടെ രക്ഷപ്പെട്ടു. കോഴിക്കോട് വയാമി അക്കാദമി അധ്യാപകനാണ്. മാതാവ്: ബുഷ്റ. സഹോദരങ്ങൾ: മുഹമ്മദ് മുസ്തഫ, മുഹമ്മദ് മുക്താർ, അബ്ദുൽ വദൂദ്, അഹ്സന.