ഇരിട്ടി: പായം കോണ്ടമ്പറയിലെ കല്ല്യാടൻ പത്മിനി അമ്മ (74) നിര്യാതയായി. പരേതരായ കൊഴുക്കുന്നോൻ ഗോവിന്ദൻ നമ്പ്യാരുടെയും കല്ല്യാടൻ ജാനകി അമ്മയുടെയും മകളാണ്. ഭർത്താവ്: ഇ. രാഘവൻ നമ്പ്യാർ (റിട്ട. കോഓപറേറ്റിവ് ഇൻസ്പെക്ടർ). മക്കൾ: ഹരിദാസൻ (മുൻ കോഫി ഹൗസ് ജീവനക്കാരൻ), സതി (ഖാദി തൊഴിലാളി), ബാബു (സെക്യൂരിറ്റി ജീവനക്കാരൻ), സവിത. മരുമക്കൾ: കെ.വി. ചന്ദ്രൻ (വിമുക്തഭടൻ), വി. അശോകൻ (എടക്കാനം, ചുമട്ടുതൊഴിലാളി യൂനിയൻ സി.ഐ.ടി.യു ഇരിട്ടി ടൗൺ), ഉഷ (മട്ടന്നൂർ), അജിത (പയ്യന്നൂർ). സഹോദരങ്ങൾ: പാർവതി അമ്മ (കീഴൂർ), ദേവകി അമ്മ (നടുവനാട്), ഓമന അമ്മ (അയ്യല്ലൂർ), കെ. പ്രശാന്ത് (കീഴൂർ), മനോഹരൻ, പരേതനായ രാമചന്ദ്രൻ.