പട്ടിക്കാട്: ഒരപ്പൻക്കെട്ടിൽ മകനോടും കുട്ടൂക്കാരോടും ഒപ്പം കുളിക്കാനിറങ്ങിയ ഗൃഹനാഥൻ മുങ്ങി മരിച്ചു. കണ്ണാറ റോസ് ഗാർഡനിൽ ചീരൻ വീട്ടിൽ അജി വർഗീസ് (42) ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകീട്ട് 3.30 ഓടെയായിരുന്നു അപകടം. മകനും സുഹുത്തുക്കളും ചേർന്ന് കുളിക്കാൻ ഇറങ്ങിയതായിരുന്നു.
മുങ്ങിപ്പോയ അജി വർഗീസിനെ തൃശൂരിൽ നിന്നുള്ള അഗ്നിരക്ഷ സ്കൂബ ടീമും എത്തിയാണ് പുറത്തെടുത്തത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ്: വർഗീസ് അമ്മ: ആനി. ഭാര്യ: രമ്യ. മക്കൾ: ആൽബിന, എബൽ. സംസ്കാരം െവള്ളിയാഴ്ച വൈകിട്ട് നാലിന് കരിപ്പക്കുന്ന് ഐ.പി.സി സെമിത്തേരിയിൽ.