മണ്ണാർക്കാട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മണ്ണാർക്കാട് നായാടിക്കുന്ന് തെക്കേക്കര വീട്ടിൽ ഫാരിസ് (23) ആണ് മരിച്ചത്.
നാല് മാസത്തോളമായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ‘മാധ്യമം’ ഏജന്റ് തെക്കേക്കര വീട്ടിൽ ഷൗക്കത്തലി എന്ന കുഞ്ഞിപ്പയുടെ മകനാണ്. മാതാവ്: സലീന. സഹോദരങ്ങൾ: ഫാത്തിമ, ഫായിദ , ഫാദിയ, ഫായിസ്.