തിരുവല്ല: എൻ.എസ്.എസ് മുൻ പ്രതിനിധി സഭാംഗം ചാത്തങ്കരി കൃഷ്ണവിലാസിൽ (കുറുമ്പത്തേട്ട്) ആർ. മധുകുമാർ (63) നിര്യാതനായി. കേരള കോൺഗ്രസ് -എം ജോസ് വിഭാഗം ജില്ല സെക്രേട്ടറിയറ്റ് അംഗം, പെരിങ്ങര സർവിസ് സഹകരണ ബാങ്ക് വൈസ് പ്രസിഡൻറ്, ചാത്തങ്കരി എൻ.എസ്.എസ് കരയോഗം, ഭഗവതി ദേവസ്വം പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: കടയിനിക്കാട് എണ്ണശ്ശേരിൽ അശ്വതി. മക്കൾ: മിഥുൻ (ഖത്തർ), മാലു. മരുമകൻ: കലഞ്ഞൂർ സൗമ്യ നിവാസിൽ നകുൽ (ദുബൈ). സംസ്കാരം പിന്നീട്.