കൊയിലാണ്ടി: കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. സ്കൂട്ടർ യാത്രക്കാരൻ വടകര പുതിയാപ്പ് മേപ്പയിൽ രജിത് (35) ആണ് മരിച്ചത്. ദേശീയപാതയിൽ നന്തി റെയിൽവേ മേൽപാലത്തിനു സമീപം ചൊവ്വാഴ്ച വൈകീട്ടായിരുന്നു അപകടം. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.റെയിൽവേ ജീവനക്കാരനാണ്.