തിരുവല്ല: ബൈക്കും ട്രക്കും കൂട്ടിയിടിച്ച് ഡൽഹിയിലുണ്ടായ അപകടത്തിൽ തിരുവല്ല സ്വദേശിയായ മെയിൽ നഴ്സ് മരിച്ചു. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ കിഴക്കൻ മുത്തൂർ കൊച്ചമലയിൽ ജോൺസൻ-സുജ ദമ്പതികളുടെ മകൻ ബെൻ ജോൺസനാണ് (33) മരിച്ചത്. ശനിയാഴ്ച രാത്രി എട്ടോടെ ആയിരുന്നു അപകടം. നൈറ്റ് ഡ്യൂട്ടിക്ക് ആശുപത്രിയിലേക്ക് പോകുംവഴി ബെൻ സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെ ബി.എസ്.എഫ് ജവാന്മാരുമായി വന്ന ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ജവാന്മാരുടെ നേതൃത്വത്തിൽ ഉടൻ ബെന്നിനെ എയിംസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിെച്ചങ്കിലും മരിച്ചു. സഹോദരി: ലിഡിയ ജോൺസൻ.