വെട്ടത്തൂർ: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കാപ്പ് മേൽക്കുളങ്ങരയിൽ താമസിച്ചിരുന്ന തൂത വാഴേങ്കട സ്വദേശി കളത്തിൽ അബ്ദുൽ നാസറാണ് (48) മരിച്ചത്.
കരിങ്കല്ലത്താണിയിൽനിന്ന് മേൽക്കുളങ്ങരയിലേക്ക് വരികയായിരുന്ന നാസർ സഞ്ചരിച്ച ബൈക്കും എതിരെ വന്ന സ്കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് 6.30ന് മാട്ടറയിലെ ഇബ്രാഹിം പടിയിലായിരുന്നു അപകടം.
പരിക്കേറ്റവരെ പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും നാസർ ഞായറാഴ്ച രാത്രി 11.30ഒാടെ മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് മേൽക്കുളങ്ങര ജുമാമസ്ജിദ് ഖബർസ്ഥാനിൻ ഖബറടക്കി. പിതാവ്: മുഹമ്മദ്. മാതാവ്: നഫീസ. ഭാര്യ: സുലൈഖ. മക്കൾ: മുഹമ്മദ് ബാദുഷ, ഷബാന, ദിൽന ഷെറിൻ, ഫാത്തിമ ഹിസാന, പരേതയായ നാദിയ.