കിളിമാനൂർ: കാരേറ്റ് കാർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവും മരിച്ചു. വെഞ്ഞാറമൂട് നാഗരുകുഴി നിവാസ് മൻസിലിൽ നിവാസ് (31) ആണ് മരിച്ചത്. അപകടത്തിൽ നാലുപേർ നേരത്തേ മരിച്ചിരുന്നു. വെഞ്ഞാറമൂട് നാഗരുകുഴി മുല്ലമംഗലത്ത് വീട്ടിൽ ഷെമീർ (31), കടയ്ക്കൽ മതിര എൻ.ബി.എച്ച്.എസ് മൻസിലിൽ നവാസ് പീരുമുഹമ്മദ് (സുൽഫി -39), കഴക്കൂട്ടം ചിതമ്പര വിളാകത്ത് ലാൽ (45), തിരുവനന്തപുരം കവടിയാർ സ്വദേശി നജീബുദ്ദീൻ (35) എന്നിവരാണ് സംഭവദിവസം മരിച്ചത്. തിങ്കളാഴ്ച പുലർച്ച 1.30ന് കാരേറ്റ് ജങ്ഷന് സമീപമായിരുന്നു അപകടം. പരിക്കുകളോടെ നിവാസ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സുൽഫിയുടെ കടയ്ക്കലുള്ള വീട്ടിൽനിന്ന് സുഹൃത്തുക്കളായ ഇവർ തിരുവനന്തപുരത്തേക്ക് വരുമ്പോൾ, കാരേറ്റ് കവലക്ക് സമീപം െവച്ച് കാർ നിയന്ത്രണം വിട്ട് റോഡിെൻറ മറുവശത്തുള്ള കലുങ്കിൽ ഇടിക്കുകയായിരുന്നു. നിവാസിെൻറ ഭാര്യ ആൽഫിയ. മകൻ: ഖാലിദ്.