മാന്നാർ: കുരട്ടിക്കാട് എട്ടാം വാർഡ് തേവരിക്കൽ മഹാദേവക്ഷേത്രം റോഡിൽ കിഴക്കേമഠത്തിൽ പരേതരായ ശ്രീനിവാസ അയ്യർ-അമ്മാൾകുട്ടി അമ്മാൾ ദമ്പതികളുടെ മകൻ ജയറാം ശ്രീനിവാസ് (46) നിര്യാതനായി. മാന്നാർ സ്റ്റോർ മുക്കിലെ ആദ്യകാല മൈക്രോബേസ് കമ്പ്യൂട്ടർ സെൻറർ ഉടമയാണ്. ഭാര്യ: കോട്ടയം കുമാരനല്ലൂർ സ്വദേശി രേഖ. മക്കൾ: വിശാഖ്, വൈഗ. സഹോദരങ്ങൾ: ജയശ്രീ, വിജയശ്രീ. സംസ്കാരം കോവിഡ് പരിശോധന ഫലത്തിെൻറ അടിസ്ഥാനത്തിൽ നടക്കും.