പുന്നയൂർകുളം: ലോട്ടറി വ്യാപാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആൽത്തറ നാലപ്പാട്ട് റോഡിൽ ചൊവ്വല്ലൂർ വീട്ടിൽ ജോസഫാണ് (59) മരിച്ചത്. വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ വെള്ളിയാഴ്ച രാവിലെയാണ് കണ്ടത്. ഇദ്ദേഹത്തെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് ചെരിപ്പുകൾ കിണറിനു സമീപത്തു കണ്ടത്. വടക്കേകാട് പൊലീസ് സ്ഥലത്തെത്തി. ആൽത്തറ പഞ്ചായത്ത് റോഡിൽ ചൊവ്വല്ലൂർ ലോട്ടറി ഏജൻസി ഉടമയാണ്. രാമരാജ സ്കൂൾ പ്രധാനാധ്യാപിക ഫിലീഷയാണ് ഭാര്യ. മക്കൾ: സാറ്റോ, സ്ലീറ്റ എന.