പന്തളം: വീട്ടുമുറ്റത്തുനിന്ന കമുക് മുറിക്കുന്നതിനിടെ ദേഹത്തുവീണ് മരിച്ചു. കടയ്ക്കാട് വടക്ക് നെയ്തശ്ശേരിയിൽ (കണ്ണൻകോട് മോഹനവിലാസം) മോഹന നായരാണ് (60) മരിച്ചത്.ഞായറാഴ്ച ഉച്ചക്ക് 2.45നാണ് അപകടം. ഉടൻ പന്തളം മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഓമന. മക്കൾ: മഞ്ജു, രഞ്ജു, മോനിഷ. മരുമക്കൾ: നന്ദു, അനിൽകുമാർ, അരുൺകുമാർ. സംസ്കാരം പിന്നീട്.