കോഴിക്കോട്: കേരള ബ്ലഡ് ഡോണേഴ്സ് ഫോറം പ്രസിഡൻറും ആകാശവാണി െഗസ്റ്റ് ആർട്ടിസ്റ്റുമായ അശോകൻ ആലപ്രത്ത് (55) നിര്യാതനായി. ചൊവ്വാഴ്ച പുലർച്ച സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതം മൂലമാണ് മരണം. പ്രതീക്ഷ, ജെയ്നൻറസ് വെൽഫെയർ ഫോറം, ലയൺസ് ക്ലബ് ഇൻറർനാഷനൽ തുടങ്ങി നിരവധി സംഘടനകളുടെ ഭാരവാഹിയാണ്. കലാ-സാംസ്കാരിക - ജീവകാരുണ്യ മേഖലകളിലെ സംഘാടകനായിരുന്നു. ആകാശവാണി കോഴിക്കോട് നിലയത്തിലെ ‘ശ്രദ്ധ’ ഉൾപ്പെടെ വിവിധ പരിപാടികളുടെ അവതാരകനാണ്. വിദ്യാർഥികൾക്കിടയിൽ രക്തദാനത്തിെൻറ പ്രധാന്യം പ്രചരിപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചു. പരസ്യ നിർമാണ രംഗത്തും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ഭാര്യ: ബിന്ദു. മക്കൾ: അഭിനന്ദ, അഭിറാം. പിതാവ്: പരേതനായ ശങ്കുണ്ണി. മാതാവ്: ഇന്ദിര. സഹോദരങ്ങൾ: ആലപ്രത്ത് വിജയൻ, ആലപ്രത്ത് രാജീവ്, ജസീത, സജിത.