തിരുവനന്തപുരം: പട്ടം വൈദ്യുതിഭവന് സമീപം കേശവമന്ദിരത്തിൽ റിട്ട. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ബി. വസുമതി അമ്മ (94) നിര്യാതയായി. കമ്യൂണിസ്റ്റ് നേതാവും കടകംപള്ളി പഞ്ചായത്ത് പ്രസിഡൻറുമായിരുന്ന പരേതനായ വേളി കൃഷ്ണൻനായരുടെ ഭാര്യയും നെയ്യാറ്റിൻകര തെക്കുംഭാഗം കുടുംബാംഗവുമാണ്. മകൻ: അഡ്വ. ഷാജി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് തൈക്കാട് ശാന്തികവാടത്തിൽ.