എലങ്കമൽ: ഒറ്റപ്പെരുക്കൽ ചെറുവത്തോട്ട് ഇമ്പിച്യാലി (63) നിര്യാതനായി. എലങ്കമൽ മസ്ജിദുൽ ഇസ്ലാഹ് കമ്മിറ്റി അംഗമാണ്. ഭാര്യ: സുബൈദ (അധ്യാപിക, ഊരള്ളൂർ എം.യു.പി സ്കൂൾ). മക്കൾ: ജസ്ന, ജിഷാന, ജസീം (ഖത്തർ). മരുമക്കൾ: ഷമീർ (എം.ഐ.യു പി സ്കൂൾ, ഇയ്യാട്), ഇർഷാദ് ചേരാപുരം (യു.എ.ഇ), റംഷീന. സഹോദരങ്ങൾ: അബൂബക്കർ മാസ്റ്റർ, പരേതരായ ഫാത്തിമ, മുഹമ്മദ്.