മുഹമ്മ: പഞ്ചായത്ത് പത്താംവാർഡ് മണക്കാട്ടം പള്ളി വിശ്വംഭരക്കുറുപ്പിെൻറ ഭാര്യ കമലമ്മ (റിട്ട. അധ്യാപിക -69) കോവിഡ് ബാധിച്ച് മരിച്ചു. വർഷങ്ങളായി പക്ഷാഘാതം വന്ന് കിടപ്പിലായിരുന്നു. ആരോഗ്യനില വഷളായതിനെത്തുടർന്ന് ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ രണ്ടുദിവസമായി ചികിത്സയിലായിരുന്നു. പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. ഉച്ചക്ക് കോവിഡ് പ്രോട്ടോകോൾ പ്രകാരം മൃതദേഹം ആലപ്പുഴ ചാത്തനാട്ടെ പൊതുശ്മശാനത്തിൽ സംസ്കരിച്ചു. മക്കൾ: അമ്പിളി വിശ്വം, അരുൺ വിശ്വം. മരുമക്കൾ: വിനോദ് വി. നായർ, വിനീത അരുൺ.