അരൂർ: മേഖലയിൽ ഞായറാഴ്ച രണ്ട് കോവിഡ് മരണം. അരൂർ കൊച്ചുപറമ്പിൽ രാമകൃഷ്ണപിള്ള (84), കുത്തിയതോട് പള്ളിത്തോട് ചാപ്പക്കടവിൽ മേനങ്കാട് ടോമിയുടെ ഭാര്യ നിഷി (45) എന്നിവരാണ് മരിച്ചത്. രാമകൃഷ്ണപിള്ളക്ക് വൃക്കസംബന്ധ അസുഖമുണ്ടായിരുന്നു. നിഷി പനി ബാധിച്ച് ചികിത്സയിലുമായിരുന്നു.എറണാകുളം മെഡിക്കൽ ട്രസ്റ്റിൽ ചികിത്സക്ക് പ്രവേശിപ്പിച്ചപ്പോൾ നടത്തിയ പരിശോധനയിലാണ് രാമകൃഷ്ണ പിള്ളക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഭാര്യ: പരേതയായ സരളമ്മ. മക്കൾ: മോഹൻദാസ്, രാജു, അംബിക. മരുമക്കൾ: ലേഖ, സുസ്മിത, രാജീവ്. സംസ്കാരം തിങ്കളാഴ്ച ഉച്ചയോടെ.അർത്തുങ്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു നിഷി. അസുഖം കൂടിയതിനെത്തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. മകൻ: മെറിറ്റൻ.